തിരുവനന്തപുരം: 2024ല്‍ കൊച്ചിയില്‍ നടന്ന സംസ്ഥാന സ്കൂള്‍ കായികമേളയിലെ സമഗ്ര കവറേജിനുള്ള പുരസ്കാരം (അച്ചടിമാധ്യമം) ദീപിക പ്രതിനിധികള്‍ ഏറ്റുവാങ്ങി. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയില്‍ നിന്നും ദീപിക സ്പോർട്സ് എഡിറ്റർ ഇൻ ചാർജ് അനീഷ് ആലക്കോട്, സീനിയര്‍ റിപ്പോര്‍ട്ടര്‍ തോമസ് വര്‍ഗീസ്, ന്യൂസ് ഫോട്ടോഗ്രാഫര്‍ അനൂപ് ടോം എന്നിവർ ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ഒളിന്പ്യൻ പി.ആർ. ശ്രീജേഷ്, എംഎല്‍എമാരായ എം. വിന്‍സെന്റ്, സി.കെ. ഹരീന്ദ്രന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.